തൃശ്ശൂർ :- ഗുരുവായൂരിൽ ഭക്തർക്ക് സൗകര്യത്തോടെ ക്ഷേത്രദർശനത്തിനായുള്ള വെർച്വൽ ക്യൂ വഴിയുള്ള ദർശനം ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ 7 മണി മുതൽ 8 മണി വരെയുള്ള ആദ്യ ഘട്ടത്തിൽ നിരവധി ഭക്തർ വെർച്വൽ ക്യൂ ദർശനം വഴി ദർശനം നടത്തി. രാവിലെ ആറരയോടെ ക്ഷേത്രം കിഴക്കേ നടയിൽ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് വെർച്വൽ ക്യൂ ദർശനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഉച്ചയ്ക്ക് 1മണി വരെ 1800 ഭക്തർ വെർച്വൽ ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.
പരീക്ഷണടിസ്ഥാനത്തിൽ തുടങ്ങിയ വെർച്വൽ ക്യൂ ദർശനത്തിനായെത്തുന്ന ഭക്തർ ഓൺലൈനിൽ ബുക്ക് ചെയ്തതിൻ്റെ രസീതിയുമായി അര മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം. കിഴക്കേനടയിലെ ക്യൂ complex ൻ്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വൽ ക്യൂ ദർശനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. ബുക്ക് ചെയ്യാനുപയോഗിച്ച തിരിച്ചറിയൽ രേഖ തന്നെ കയ്യിൽ കരുതണം. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ചവരെ ഓരോ മണി ക്കൂർ വീതവും വൈകുന്നേരം 4 മണി മുതൽ 5 മണി വരെയുമാണ് വെർച്വൽ ക്യൂ വഴിയുള്ള ദർശനം. ഓരോ മണിക്കൂറിലും 300 പേരെ വീതം പ്രവേ ശിപ്പിക്കും.
