കമ്പിൽ: സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ 2026 ലെ നാടക പുരസ്കാരത്തിന് പ്രശസ്ത നാടക നടൻ രാജേന്ദ്രൻ തായാട്ട് അർഹനായി. 10,000 രൂപയും തേക്കിൽ തീർത്ത ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
അമേച്വർ, പ്രൊഫഷണൽ നാടക രംഗങ്ങളിൽ നടൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ 41 വർഷക്കാലത്തെ സമഗ്ര സംഭാവനകൾ മാനിച്ചാണ് പുരസ്കാരം നൽകുന്നത്. എ.വി. അജയകുമാർ ചെയർമാനും പുഷ്പജൻ പാപ്പിനിശ്ശേരി, ശ്രീധരൻ സംഘമിത്ര എന്നിവർ അംഗങ്ങളായ ജൂറിയാണ് വിജയിയെ തെരഞ്ഞെടുത്തത്.
സെപ്റ്റംബർ 20 ന് പുരസ്കാര വിതരണവും നാടക പ്രവർത്തക സംഗമവും നടക്കും. വാർത്ത സമ്മേളനത്തിൽ എ.വി. അജയകുമാർ, പുഷ്പജൻ പാപ്പിനിശ്ശേരി, ശ്രീധരൻ സംഘമിത്ര, പി. സന്തോഷ്, എം. ലക്ഷ്മണൻ, എം.പി. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു
