പൊറോളം അംഗൻവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


പൊറോളം :- പൊറോളം അംഗൻവാടിയിൽ സ്വാതന്ത്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.വാർഡ് മെമ്പർ യൂസഫ് പാലക്കൽ പതാക ഉയർത്തി. വികസന സമിതി കൺവീനർ എൻ.സി ശശീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

മുൻ മെമ്പർ ടി.ആർ ചന്ദ്രൻ, എം.വി പ്രഭാകരൻ, സി.കെ ദാമോദരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അംഗൻവാടി ടീച്ചർ ഗീത സി.സി സ്വാഗതം പറഞ്ഞു.  രക്ഷിതാക്കളും പ്രദേശ വാസികളും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. രക്ഷിതാക്കൾ മധുര പലഹാരവും പായസവും വിതരണം ചെയ്തു.

Previous Post Next Post