ചെറുപഴശ്ശി വെസ്റ്റ് എ.എൽ.പി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷവും അനുമോദനവും പാർക്ക് ഉദ്ഘാടനവുംസംഘടിപ്പിച്ചു


മയ്യിൽ :- ചെറുപഴശ്ശി വെസ്റ്റ് എ.എൽ.പി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷവും CM കിഡ്സ്‌ സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും പാർക്ക് ഉദ്ഘാടനവും നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സി വിനോദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സി.എം കിഡ്സ്‌ വിജയികളായ ആയിഷ.എം, ഷിഫ പി.പി, നാഫിഹ പി.വി എന്നിവർ അനുമോദനം ഏറ്റുവാങ്ങി.

കുഞ്ഞികൃഷ്ണൻ, കെ.കെ സന്തോഷ്‌ കുമാർ, പ്രേമജ ടീച്ചർ എന്നിവർ ആശംസ പറഞ്ഞു. ഹെഡ്‌മിസ്ട്രസ്സ് എ.വി ജ്യോതി ടീച്ചർ സ്വാഗതവും പിടിഎ പ്രസിഡന്റ് പ്രവീൺ സി.കെ നന്ദിയും പറഞ്ഞു. കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

Previous Post Next Post