കൊളച്ചേരി എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും എൻഡോവ്മെന്റ് വിതരണവും നടത്തി


കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എം.താരാമണി ടീച്ചർ പതാക ഉയർത്തി. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി അഡ്വ. സി.ഒ ഹരീഷ് പരിപാടി ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്കൂളിലെ മുൻ അധ്യാപകരും മുൻ മാനേജറും പിടിഎയും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണവും, LSS, USS വിജയികൾക്കും CPSAK സംസ്ഥാനതല ഫുട്ബോൾ മത്സരത്തിൽ ഒന്നാംസ്ഥാനക്കാരായ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച പി.വി നിവേദ്യയ്ക്കുമുള്ള അനുമോദനം കൈമാറി. 

പിടിഎ പ്രസിഡന്റ് രേഷ്‌മ.പി അധ്യക്ഷത വഹിച്ചു. എസ് ആർ ജി കൺവീനർ ഒ.എം. സുജാത ടീച്ചർ, അധ്യാപകനായ എം.ശങ്കര നാരായണൻ മാസ്റ്റർ, മദർ പിടിഎ പ്രസിഡൻ്റ് സുകന്യ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക എം.താരാമണി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.നിഷ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പായസവിതരണവും ഉണ്ടായിരുന്നു.

Previous Post Next Post