സ്വാതന്ത്ര്യദിനത്തിൽ INL പൗരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു


കണ്ണൂർ :- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐ എൻ എൽ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ ദിന സംഗമം കണ്ണൂർ പഴയ ബസ്റ്റാന്റ് പരിസരത്ത് ജില്ല പ്രസിഡന്റ്‌ ഇക്ബാൽ പോപ്പുലർ ഉദ്ഘാടനം ചെയ്തു. എ ഐ സി സി ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ ആലപിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നത്തിനും കാരണം എല്ലായിടത്തും കോൺഗ്രസ്സിന്റെ ജാഗ്രത കുറവാണെന്നും ഇക്ബാൽ പറഞ്ഞു.

ജില്ല സെക്രട്ടറി ഡി.മുനീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തകസമിതി അംഗം ബി.പി മുഹമ്മദ്‌ റാഫി, അബ്ദുൾ ജബ്ബാർ മാട്ടുൽ, നാഷണൽ യൂത്ത്ലീഗ് ജില്ല പ്രസിഡന്റ് സാലിഹ് മട്ടന്നൂർ തുടങ്ങിയവർ സംസാരിച്ചു. അഷ്‌റഫ്‌ കയ്യങ്കോട് സ്വാഗതവും അഷ്‌റഫ്‌ സിറ്റി നന്ദിയും പറഞ്ഞു.

Previous Post Next Post