തവിടാട്ടുചാൽ റോഡ് റസിഡൻസ് അസോസിയേഷൻസ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു

 


കൊളച്ചേരി:-തവിടാട്ടുചാൽ റോഡ് റസിഡൻസ് അസോസിയേഷന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ കൃത്യം 8:30-ന് അസോസിയേഷൻ പ്രസിഡന്റ് വേണുഗോപാൽ പി.വി ദേശീയ പതാക ഉയർത്തി.

​സെക്രട്ടറി രവി കാവിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡന്റ് വേണുഗോപാൽ പി.വി അധ്യക്ഷത വഹിച്ചു. ദേശീയഗാനാലാപനത്തോടെയാണ് പതാക ഉയർത്തൽ ചടങ്ങ് ആരംഭിച്ചത്. തുടർന്ന് നടന്ന ചടങ്ങിൽ മുപ്പതോളം അംഗങ്ങൾ പങ്കെടുത്തു. സഹദ്, സുകുമാരൻ, അനിൽ കുമാർ, ഷിജു ടി.വി, വാസു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാവിലെ കൃത്യം 9:00 മണിക്ക് മധുരവിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.

Previous Post Next Post