മയ്യിൽ:-വേളം മഹാഗണപതി ക്ഷേത്രത്തിൽ 2025 വർഷത്തെ ശിവരാത്രി ആഘോഷകമ്മിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റാമ്പിന്റെയും നവീകരിച്ച ഗണപതി മണ്ഡപത്തിന്റെയും സമർപ്പണം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി സമർപ്പണ കർമ്മം നിർവ്വഹിച്ചു. ശിവരാത്രി ആഘോഷങ്ങൾക്ക് ശേഷം ബാക്കി വന്ന തുക ഉപയോഗിച്ചാണ് മണ്ഡപത്തിൽ ടൈൽസ് പാകി വൃത്തിയാക്കുകയും പുതിയ റാമ്പ് നിർമ്മിക്കുകയും ചെയ്തത്.
ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റി മാക്കന്തേരി ശ്രീ ദാമോദരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി കൺവീനർ എ.കെ. രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു. കമ്മിറ്റി ചെയർമാൻ ബിജു വേളം, വിനോദ് കണ്ടക്കൈ, എ.കെ. രുഗ്മിണി അമ്മ, യു. പ്രഭാകരൻ, കോൺട്രാക്ടർ ബാബു പണ്ണേരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
