നൂഞ്ഞേരി:-റബീഉൽ അവ്വൽ 1 മുതൽ 12 വരെ മർക്കസുൽ ഹുദയിൽ സംഘടിപ്പിച്ച ബ്രീസ് ഓഫ് മദീന മീലാദ് ആഘോഷ പരിപാടിക്ക് പ്രൗഢമായ നബിദിന സന്ദേശ റാലിയോടെ സമാപനം കുറിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന കലാപരിപാടികളിൽ ഹിഫ്ളുൽ ഖുർആൻ കോളേജ്, മദ് റസ വിദ്യാർത്ഥികൾ മാറ്റുരച്ചു.
വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നസീർ സഅദി വിതരണം ചെയ്തു. അബ്ദുല്ല ഹാജി ബനിയാസ് സമ്മാന ദാനം നടത്തി.മൗലിദ് ജൽസക്ക് എം മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ) നേതൃത്വം വഹിച്ചു.
റബീഉൽ അവ്വൽ 12 പുലർച്ച 4 മണിക്ക് നടന്ന ബുർദ മജ്‌ലിസിന് ഹാഫിള് മുഫീദ് നഈമി കാക്കടവ്, മുഹമ്മദ് ശഫീഖ് സഖാഫി നേതൃത്വം നൽകി. മർഹൂം മുഹമ്മദ് കുട്ടി തങ്ങൾ, ആർ ഉസ്താദ് മഖാം സിയാറത്തിനുശേഷം ആരംഭിച്ച നബിദിന സന്ദേശ റാലിക്ക് പി കെ അബ്ദുൽ റഹ്മാൻ സഅദി, ഇ വി അബ്ദുൽ ഖാദർ ഹാജി, കെ അബ്ദുൽസലാം മൗലവി, യുകെ അബ്ദുൽ ഖാദർ, ടിവി ജമാൽ, പി കെ അബ്ദുൽ ഗഫൂർ, ഉവൈസ് ആർ, ഹാരിസ് ടി പി, അബ്ദുൽ മജീദ് പി പി നേതൃത്വം നൽകി
