കൊളച്ചേരി:- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണവും നൽകി.
മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ ജേതാവ് പി.പി. സുഹൈൽ, യുവകർഷക പട്ടം നേടിയ കെ.പി. സിറാജ്, എസ്.എസ്.എൽ.സി, പ്ലസ് വുഡ്/പ്ലസ്ടു ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.പി. ശശീധരൻ, മണ്ഡലം പ്രസിഡന്റ് സി.എച്ച്. മൊയ്തിൻ കുട്ടി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അമൽ കുറ്റിയാട്ടൂർ, വാർഡ് മെമ്പർ ജിനീഷ് ചാപ്പാടി, കെ.സി. രാജൻ മാസ്റ്റർ, ശ്രീജേഷ് കൊയിലേരിയൻ, ടി. നാസർ, മൊയ്തു കോറളായി, കെ. നസീർ, കെ. താജുദീൻ എന്നിവർ പ്രസംഗിച്ചു.
കെ.പി. ഉസ്സൻ, ഒ. അജയകുമാർ, കെ. അഖിലേഷ്, കെ. പ്രസാദ്, കെ. ഷിജിൽ, എ. ജയേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
