കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിലെ സദ്ഗുരു ബാലരാമസ്വാമികളുടെ 24 മത് സമാധി വാർഷിക ദിനം ആചരിച്ചു.
രാവിലെ ശ്രീ ഗുരുപാദ പൂജയും തുടർന്ന് പയ്യാമ്പലം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന, നാരായണീയ പാരായണം, സന്ധ്യയ്ക്ക് വിശേഷാൽ പൂജയും ആശ്രമ ഭക്ത സംഘത്തിന്റെ ഭജനയും ഉണ്ടായിരുന്നു.
