നാറാത്ത് :- കേരള കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്, നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണസമൃദ്ധി 2026 കർഷകച്ചന്തയുടെ ഉദ്ഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത് നിർവഹിച്ചു. വാർഡ് മെമ്പർ പി.പി അഷ്റഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ അനുഷ അനവർ പദ്ധതി വിശദീകരണം നടത്തി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് എം.പി, വാർഡ് മെമ്പർ അഷ്‌റഫ് പി.പി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കൃഷി അസിസ്റ്റന്റ് സുധീഷ് എം.സ്വാഗതവും സതീഷ് എം..വി നന്ദിയും പറഞ്ഞു. ആഗസ്റ്റ് 22 മുതൽ 25 വരെയാണ് കർഷകച്ചന്ത പ്രവർത്തിക്കുക. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന നാടൻ പച്ചക്കറികൾ വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
