ചെക്കികുളം, കോളച്ചേരി റോഡുകളെ നിരത്തുപാലം മയ്യിൽ റോഡുമായി ബന്ധിപ്പിക്കുന്ന റോഡ് പൂർണമായും തകർന്ന് കാൽനട യാത്ര പോലും ദുഷ്കരമാണ്.ചെറുപഴശ്ശി യെ മയ്യിൽ ടൗണുമായി ബന്ധിപ്പിക്കുന്ന.. സുപ്രധാനമായ റോഡ്, കാർഷികാവശ്യങ്ങൾക്കും, വിദ്യാർഥികൾക്കും വളരെ യേറെ... ഉപയോഗ പ്രദമായിരുന്നു.. പൊട്ടിപൊളിഞ്ഞു, ചെളിക്കുളമായ റോഡ് പുനർ നിർമ്മിക്കുന്നതിനു വേണ്ടി പ്രതീക്ഷ കലാകേന്ദ്രം,ബഹു : എം എൽ എ യ്ക് നിവേദനം നൽകിയിരുന്നു.
ശ്രീ ടി കെ ഗോവിന്ദൻ മാസ്റ്റർ സ്ഥലം നേരിട്ട് സന്ദർശിക്കുകയും. റോഡിന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും .. സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ ഇടപെടലുകൾ ഉണ്ടാകുമെന്നു അറിയിക്കുകയും ചെയ്തു.
പ്രതീക്ഷ കലാകേന്ദ്രം പ്രസിഡന്റ്, രഞ്ജിത് കല്യാടൻ, ഭാരവാഹികളായ, സത്യൻ പൊറമ്പാത്ത്, ചന്ദ്രമോഹനൻ കെ സി എന്നിവരും കൂടെ ഉണ്ടായിരുന്നു.
