കരിങ്കൽക്കുഴി :- സ്വാതന്ത്ര്യ സമരസേനാനിയും കർഷക സംഘത്തിൻ്റെ സ്ഥാപക നേതാവുമായ വിഷ്ണുഭാരതീയൻ്റെ ജീവിതകഥ അരങ്ങിലെത്തിക്കുന്നതിനായുള്ള പരിശീലന ക്യാമ്പ് ആരംഭിച്ചു. KS & AC സുവർണജൂബിലിയുടെ സമാപനത്തിലാണ് നാടകം അരങ്ങേറുക. കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. സദാ സമര സന്നദ്ധനായ ഒരു പോരാളി ആയിരുന്നു ഭാരതീയൻ എന്ന് മാധവൻ പുറച്ചേരി കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്ത് അംഗം പ്രസന്ന ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. നാടക സംവിധായകൻ ഡോ. സാംകുട്ടി പട്ടങ്കരി വിശദീകരണം നടത്തി. വി.പി മഹേശ്വരൻ മാസ്റ്റർ,ഒ.നാരായണൻ, വിജയൻ നണിയൂർ, അഡ്വ.പി.അജയകുമാർ, ഒ.എം രാമകൃഷ്ണൻ, ദിനേശ് നാറാത്ത്, ടി.സുബ്രഹ്മണ്യൻ, മനീഷ് സാരംഗി, ഒ.എം അജിത്ത്, കെ.പി വിനോദ്കുമാർ, കൊളച്ചേരി കനകാംബരൻ, പി.വി ഉണ്ണികൃഷ്ണൻ, വത്സൻ കൊളച്ചേരി, ഗണേഷ് മയ്യിൽ, സി.എച്ച് സജീവൻ, രമേശൻ നണിയൂർ തുടങ്ങിയവർ സംസാരിച്ചു. വി.വി. ശ്രീനിവാസൻ സ്വാഗതവും വിജേഷ് നണിയൂർ നന്ദിയും പറഞ്ഞു.






