കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ വളർത്തുനായകൾക്ക് ലൈസൻസ് നിർബന്ധം ; ലൈസൻസ് ഇല്ലെങ്കിൽ ഉടമസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ വളർത്തുന്ന മുഴുവൻ നായകൾക്കും ലൈസൻസ് നിർബന്ധമാക്കിയതായി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. ലൈസൻസ് ലഭിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30 ആണ്. ​ലൈസൻസ് എടുക്കാത്ത നായകളുടെ ഉടമസ്ഥർക്കെതിരെ നിയമനടപടികൾ  സ്വീകരിക്കും.

സമർപ്പിക്കേണ്ട രേഖകൾ

​വീട് കരം അടച്ച രസീത്

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്

​ഹോസ്പിറ്റൽ രജിസ്ട്രേഷൻ നമ്പർ

​നായയുടെ ഫോട്ടോ

​ഉടമയുടെ ആധാർ കാർഡിന്റെ പകർപ്പ്

​കൂടുതൽ വിവരങ്ങൾക്ക് 9020765959 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Previous Post Next Post