മട്ടന്നൂർ:- മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയിൽ പുലി കുടുങ്ങി. കെ പി ആർ നഗർ സ്വദേശിയായ രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കെണിയിലാണ് പുലി കുടുങ്ങിയത്. വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതരും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. പുലിയെ മയക്കുവെടി വച്ച് കൂട്ടിലേക്ക് മാറ്റും.
