സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


നാറാത്ത് :- കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാറാത്ത് ഗ്രാമപഞ്ചായത്ത്, ആയുഷ് PHC, ഹോമിയോപ്പതി നാറാത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പ് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുധീഷ്.പി അധ്യക്ഷത വഹിച്ചു. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ ഉഷ പാളത്ത്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ ഹസീന എം.ടി എന്നിവർ ആശംസകൾ നേർന്നു. ഡോ. ഹർഷ.എം മഴക്കാലരോഗങ്ങളെക്കുറിച്ചും ഡോ. സിന്ധു കുറുപ്പ് ഹോമിയോപ്പതി പ്രൊജക്റ്റുകളെക്കുറിച്ചും ക്ലാസ്സെടുത്തു. വാർഡ് മെമ്പർ ആഷിത്ത് അശോകൻ സ്വാഗതം പറഞ്ഞു. 50 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.

Previous Post Next Post