മലപ്പട്ടം :- മലപ്പട്ടം അടിച്ചേരിയിലെ എൻ.കെ ജനാർദ്ദനൻ (79) നിര്യാതനായി. മലപ്പട്ടം സർവീസ് സഹകരണ ബാങ്ക് മുൻ ചീഫ് അക്കൗണ്ടൻ്റ് ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസ്, തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസ്, കാഞ്ഞങ്ങാട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് എന്നിവിടങ്ങളിൽ LD ക്ലാർക്ക് ആയി സേവനം അനുഷ്ഠിച്ചിട്ടൂണ്ട്. 1973 ൽ നടന്ന NGO അധ്യാപക സമരത്തിൽ പങ്കെടുത്തതിന് കള്ളക്കേസിൽ കുടുക്കി ജയിൽവാസം അനുഭവിച്ചു. സമരം പിൻവലിച്ചതിനെ തുടർന്ന് ജയിൽ വിമുക്തനായെങ്കിലും സർവീസിൽ തിരിച്ചെടുത്തിരുന്നില്ല.
KGPEA സംസ്ഥാന സംഘടനാ നേതൃത്വം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ദീർഘകാലം തിരുവനന്തപുരത്ത് താമസമാക്കി. KSYS, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ തളിപ്പറമ്പ് താലൂക്ക് ജോയൻറ് സെക്രട്ടറിയായി പ്രവർത്തിച്ചു. ദേശാഭിമാനി പത്രത്തിന്റെ ലേഖകനായും ഏജന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 1986 ൽ മലപ്പട്ടം സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരനായി. 1999 വരെ സിപിഐഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. നിലവിൽ അടിച്ചേരി ബ്രാഞ്ചംഗമാണ്. ദീർഘകാലം കൃഷ്ണപ്പിള്ള വായനശാലാ സെക്രട്ടറിയായും പ്രസിഡൻ്റായും പ്രവർത്തിച്ചു.
ഭാര്യ : പരേതയായ വേന്തിയിൽ നാരായണി
മക്കൾ : ഷീന, ഷീജ, ഷീബ (ടാഗോർ വിദ്യാനികേതൻ ഗവ. VHSS, തളിപ്പറമ്പ്)
മരുമക്കൾ : രാജേഷ് സി.കെ (പരിപ്പായി), അരവിന്ദാക്ഷൻ എൻ.കെ (കാക്കയങ്ങാട്), മാണി പി.പി (അസിസന്റ് പ്രൊഫസർ, ഗവ: ബണ്ണൻ കോളേജ് ധർമ്മടം)
സഹോദരങ്ങൾ : പത്മനാഭൻ, രുഗ്മിണി, ലീല, രഘുനാഥൻ, അരവിന്ദാക്ഷൻ.
മൃതദേഹം ഇന്ന് ആഗ്സ്ത് 3 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ മലപ്പട്ടം അടിച്ചേരി കൃഷ്ണപിള്ള സ്മാരക വായനശാലയിലും തുടർന്ന് വീട്ടിലും പൊതുദർശനം. ഉച്ചയ്ക്ക് 1 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.
