നാറാത്ത് :- അതിശക്തമായ മഴയെ തുടർന്ന് നാറാത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി വീടുകൾ സന്ദർശിച്ച് ജനപ്രതിനിധികൾ.
പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത്.കെ, വൈസ് പ്രസിഡന്റ് പി.സുധീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന എം.ടി, മെമ്പർ അഷ്‌റഫ് പി.പി തുടങ്ങിയവർ വീടുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. പ്രദേശവാസികളുടെ ആശങ്കകൾ കേൾക്കുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തു.


