ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു


കണ്ണൂർ :- ജില്ലാ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി.ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബോബി എണ്ണച്ചേരിയില്‍, എ.പ്രദീപന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ലേജു ജയദേവന്‍, വി.വി.പവിത്രന്‍, ജോര്‍ജ്ജ് ജോസഫ് തോലാനിക്കല്‍, പി.വി.ജയശ്രീ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ടി.പ്രസാദ്, ജില്ലാ സാമൂഹ്യ നീതി സീനിയര്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് പി.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് 53 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. 46 സ്‌കൂട്ടറുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യുന്നത്. നാല് പേര്‍ക്ക് മറ്റു പദ്ധതി വഴി മുമ്പ് മുച്ചക്ര വാഹനം വിതരണം ചെയ്തിരുന്നു. ഇതില്‍ ആദ്യഘട്ടത്തില്‍ 25 മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. രണ്ടാം ഘട്ടം തനിച്ചല്ല നിങ്ങള്‍ ഒപ്പമുണ്ട് ഞങ്ങള്‍ പദ്ധതി വഴി ബാക്കിയുള്ള അപേക്ഷകര്‍ക്കും മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യും.

Previous Post Next Post