കോയമ്പത്തൂരിൽ നടന്ന Buddies Thorpe Federation Tri Series ടൂർണ്ണമെൻ്റിൽ രണ്ടാംസ്ഥാനം നേടി കണ്ണൂർ D2D മുണ്ടേരി ടീം


മുണ്ടേരി :- കോയമ്പത്തൂരിൽ നടന്ന Buddies Thorpe Federation Tri Series ടൂർണ്ണമെൻ്റിൽ രണ്ടാംസ്ഥാനം നേടി കണ്ണൂർ D2D മുണ്ടേരി ടീം. ലെതർബോൾ ക്രിക്കറ്റിൽ മുണ്ടേരിയുടെ മണ്ണിൽ നിന്നും ആദ്യമായി ഒരു ടീം കേരളത്തിന് പുറത്ത് നടന്ന ഒരു ടൂർണ്ണമെൻ്റിൽ പങ്കെടുക്കുകയും ആവേശകരമായ രണ്ട് മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ആദ്യ മത്സരത്തിൽ ആതിഥേയരായ Forest Cricket 11 ടീമിനോട് പരാജയപ്പെട്ടെങ്കിലും, രണ്ടാം മത്സരത്തിൽ ശക്തരായ Friends Heros WB ടീമിനോട് മികച്ച വിജയം നേടിയാണ് ടൂർണ്ണമെൻ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 

ടീം D2D യ്ക്ക് വേണ്ടി ക്യാപ്റ്റൻ മുഹമ്മദ് ഷബീറിൻ്റെ നേതൃത്വത്തിൽ, വൈസ് ക്യാപ്റ്റൻ ലിഗേഷ്, ബാബൂട്ടി, ബിജു, ഇമ്തിയാസ്, ജലീൽ പറാൽ, അശ്വിൻ അശോക്, അബി, ജല്ലു-ജലീൽ, മുജീർ മജീദ്, ഷിമാൽ, നിസാർ, ജിത്തു തുടങ്ങിയ പ്രതിഭാശാലികളായ താരങ്ങളാണ് ടീമിൽ അണിനിരന്നത്. മത്സരത്തോടനുബന്ധിച്ച് IRS ഓഫീസർ പ്രഭാകരൻ സർ D2D ടീം ലോഗോ പ്രകാശന കർമ്മവും നിർവ്വഹിച്ചു.

Previous Post Next Post