കൊളച്ചേരി :- CPI ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്റ്റംബർ 1 ന് നടക്കുന്ന ഡൽഹി മാർച്ചിന്റെ പ്രചരണാർത്ഥം CPI കൊളച്ചേരി ലോക്കൽ കാൽനട ജാഥ സംഘടിപ്പിച്ചു. 2026 ഓഗസ്റ്റ് 02 ഞായറാഴ്ച കരിക്കൽക്കുഴിയിൽ നിന്നും ആരംഭിച്ച് കമ്പിൽ ബസാറിലാണ് ജാഥ സമാപിച്ചത്.
കരിക്കൽക്കുഴിയിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് സി.പി. ഷൈജു ഉദ്ഘാടനം ചെയ്തു. കരിങ്കൽക്കുഴിയിൽ നിന്ന് ആരംഭിച്ച് കൊളച്ചേരിമുക്ക്, സലാം പീടിക, പന്ന്യകണ്ടി വഴി കമ്പിൽ ബസാറിലാണ് ജാഥ സമാപിച്ചത്
കമ്പിൽ ബസാറിൽ നടന്ന സമാപന സമ്മേളനം CPI ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.കെ.വി ശശീന്ദ്രൻ ജാഥാ ലീഡറും, കെ.പി നാരായണൻ ഡെപ്യൂട്ടി ലീഡറും, പി.സുരേന്ദ്രൻ മാസ്റ്റർ ഡയറക്ടറുമായുള്ള ജാഥയാണ് പര്യടനം നടത്തിയത്.
വിലക്കയറ്റം അവസാനിപ്പിക്കുക, യുവജനങ്ങൾക്കും തൊഴിലവസരം ഉറപ്പാക്കുക, സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക, വനിതാ സംവരണം ഉടൻ നടപ്പിലാക്കുക, താങ്ങുവിലയ്ക്ക് നിയമപരമായ ഗാരന്റി നൽകുക, തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക, ബാലറ്റ് പേപ്പർ പുനഃസ്ഥാപിച്ച് ജനാധിപത്യം സംരക്ഷിക്കുക, ദളിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക, അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ സംഘടിപ്പിച്ചത്.







