പെൻഷൻ വീടുകളിൽ എത്തിക്കുന്നത് നിർത്താനുള്ള UDF സർക്കാർ തീരുമാനത്തിനെതിരെ കൊളച്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


കൊളച്ചേരി :- സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത് ഒഴിവാക്കാനുള്ള UDF ഗവൺമെന്റ് എതിരെ കൊളച്ചേരി വില്ലേജ് ഓഫീസിലെ മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എൻ.കെ രാജൻ ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ശ്രീധരൻ, കെ.രാമകൃഷ്ണൻ മാസ്റ്റർ, വി.രമേശൻ, എം.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു സി.പത്മനാഭൻ സ്വാഗതം പറഞ്ഞു. 

Previous Post Next Post