യുവധാര കടൂർ സംഘടിപ്പിക്കുന്ന 'കടൂറോണം' ; സൂപ്പർ ലീഗിൽ FC കടൂർ ചാമ്പ്യന്മാർ


മയ്യിൽ :- യുവധാര കടൂർ, DYFI, മഹിളാ അസോസിയേഷൻ, ബാലസംഘം എന്നിവർ സംയുക്തമായി നടത്തുന്ന 'കടൂറോണം' ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കടൂർ സൂപ്പർ ലീഗിൽ FC കടൂർ ചാമ്പ്യന്മാരായി. PFC കടൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 

മുണ്ടേരിമൊട്ട ലാലിഗ ഫുട്ബോൾ ടർഫിൽ നടന്ന മത്സരത്തിൽ അഹമ്മദ് (പിഎഫ്സി കടൂർ) ഗോൾഡൺ ബൂട്ടിന് അർഹനായി. നബീൽ (എഫ്സി കടൂർ) മികച്ച ഗോൾ കീപ്പറായും ദേവൻ (എഫ്സി കടൂർ) ടൂർണമെന്റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. 

എ.പി സൈനുദ്ദീൻ, കെ.ഷിബിൻ, വി.സന്തോഷ്, സി.പ്രശാന്ത്, കെ.വൈശാഖ്, സി.പി മുഹമ്മദ്, പി.വിപിൻ, പ്രിഥ്വി സജീവൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ആഗസ്ത് 26 തിരുവോണനാളിൽ വൈകുന്നേരം 3 മണി മുതലാണ് 'കടൂറോണം' ഓണാഘോഷ പരിപാടികൾ നടക്കുക.

Previous Post Next Post