പാലക്കയംതട്ടിൽ റിസോർട്ട് നിർമാണം നടക്കുന്ന പ്രദേശം ജില്ലാ പരിസ്ഥിതി സമിതി ഭാരവാഹികൾ സന്ദർശിച്ചു


നടുവിൽ :- പാലക്കയംതട്ടിൽ വിവാദമായ റിസോർട്ട് നിർമാണം നടക്കുന്ന പ്രദേശം ജില്ലാ പരിസ്ഥിതി സമിതി ഭാരവാഹികൾ സന്ദർശിച്ചു. വ്യൂ പോയിന്റ് മറച്ച് നടക്കുന്ന നിർമ്മാണ പ്രവൃത്തി നിർത്തിവെക്കാൻ കളക്ടനിർദേശം നൽകിയിരുന്നു. 

അനുമതി ഇല്ലാതെ ആണ് നിർമാണമെന്ന് കണ്ടെത്തി സജീവ് ജോസഫ് MLA നേരിട്ട് ഇടപെട്ട് നിർമ്മാണം തടഞ്ഞിരുന്നു. പരസ്ഥിതി സമിതി ഭാരവാഹികളായ അഡ്വ.വിനോദ് പയ്യട, രാജൻ കോരമ്പേത്, ദേവദാസ് തളാപ്പ്, സി.വിശാലക്ഷൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. പരിശോധന നടത്തി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.

Previous Post Next Post