ബാലസംഘം മയ്യിൽ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം സെപ്റ്റംബർ 12 ന്


മയ്യിൽ :- ബാലസംഘം മയ്യിൽ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ബാലസംഘം ചെറുപഴശ്ശി വില്ലേജ് സമിതി എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി സെപ്തംബർ 12 ശനിയാഴ്ച  ചിത്രരചന മത്സരം (പെൻസിൽ ഡ്രോയിങ്) സംഘടിപ്പിക്കുന്നു. 

ഉച്ചയ്ക്ക് 3.30 ന് ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിൽ നടക്കുന്ന മത്സരം ബാലസംഘം മയ്യിൽ ഏരിയ കമ്മിറ്റി അംഗം അലൻ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9656060688 എന്ന നമ്പറിൽ ബന്ധപ്പെടുക. ബാലസംഘം മയ്യിൽ ഏരിയ സമ്മേളനം സപ്തംബർ 13 ഞായറാഴ്ച കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ സുനിൽ കുന്നരു ഉദ്ഘാടനം ചെയ്യും.

Previous Post Next Post