കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹൈസ്കൂൾ 1988 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹൈസ്കൂൾ 1988 ബാച്ചിൻ്റെ കുടുംബ സംഗമം സ്മൃതി മധുരം പുലീപ്പി ഹിന്ദു എൽ.പി സ്കൂളിൽ നടന്നു. എഴുത്തുകാരനും അംഗവുമായ അനിൽകുമാർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. എ.വാസുദേവൻ അധ്യക്ഷത വഹിച്ചു. 

 സ്കൂൾ മാനേജർ പി.സി ദിനേശൻ, പി.വി സുജിത്ത്, എം.രാജശ്രീ, പി.പി പ്രജിത്ത് കുമാർ, എം.വി നികേഷ്, രതീദേവി, പി.സുനിത, വി.വിജി എന്നിവർ സംസാരിച്ചു. എൻ.വി സുഭാഷിണി സ്വാഗതവും ജിതേഷ് മാരാർ നന്ദിയും പറഞ്ഞു. വിവിധ മത്സര പരിപാടികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.

Previous Post Next Post