കണ്ണൂർ :- 29 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ണൂർ സിറ്റി ജില്ലാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. അഴീക്കോട് മീൻകുന്ന് സ്വദേശി തായകത്ത് ഫസൽ ആണ് അറസ്റ്റിലായത്. 1997 ൽ അഴീക്കോട് സ്വദേശി സുനിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു പ്രതി.
ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി കണ്ണൂർ റേഞ്ച് ഐജി കെ.കാർത്തിക്കിൻ്റെ നിർദ്ദേശപ്രകാരം സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. കണ്ണൂർ ACP എം.പി ആസാദ്, വളപട്ടണം CI വിജേഷ്, SI ടി.എം വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
