സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുതിച്ചുയർന്നു ; ഒറ്റയടിക്ക് കൂടിയത് 2440 രൂപ


തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്നേക്ക് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 305 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒറ്റയടിക്ക് 2440 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,240 രൂപയും പവന് 1,13,920 രൂപയുമായി. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്.

Previous Post Next Post