മയ്യിൽ :- കൊട്ടപ്പൊയിൽ കുരിക്കന്മാർ കണ്ടി മഖാം കമ്മിറ്റി നബിദിന സമ്മേളനവും സ്വലാത്ത് വാർഷികവും ഉറൂസ് മുബാറക്കും സെപ്റ്റംബർ 4 മുതൽ 6 വരെ മഖാം അങ്കണത്തിൽ നടക്കും.
സെപ്തംബർ 4 വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം മഖാം സിയാറത്ത് പതാക ഉയർത്തൽ, നബിദിന സമ്മേളനം എന്നിവ നടക്കും. മഹല്ല് ഖത്തീബ് സഹദ് അൽ ഹസനി ഉദ്ഘാടനം ചെയ്യും. തുടർന്ന് നജാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്ന്. ഫ്ലവർ ഷോ, ദഫ് പ്രദർശനം, അറബനമുട്ട്, ഗാനവിരുന്ന് എന്നിവ അരങ്ങേറും.
സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 7.30 ന് വാരിസ് അബ്ദുള്ള ഹുദവി താനൂർ നയിക്കുന്ന അൽ അമീൻ കൂത്തുപറമ്പ് അവതരിപ്പിക്കുന്ന ബുർദ ഖവാലി ഇശൽ വിരുന്ന്. സെപ്റ്റംബർ 6 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് മൗലൂദ് സദസ്സ്. തുടർന്ന് അന്നദാനം. രാത്രി 8 മണിക്ക് മജ്‌ലിസുന്നൂർ സ്വലാത്ത് വാർഷികം.
