സംഘമിത്ര നാടക പുരസ്കാര സമർപ്പണവും നാടക പ്രവർത്തക സംഗമവും സപ്തംബർ 20 ന്


കമ്പിൽ :- സംഘമിത്ര നാടക പുരസ്കാര സമർപ്പണവും നാടക പ്രവർത്തക സംഗമവും സപ്തംബർ 20 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ നടക്കും. സംഘമിത്ര നാടക പുരസ്കാര ജേതാവ് രാജേന്ദ്രൻ തായാട്ടിന് പുരസ്കാരം സമ്മാനിക്കും. കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിക്കും. സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും.

ടി.പി വേണുഗോപാലൻ, ഹരിദാസ് ചെറുകുന്ന്, എം.ദാമോദരൻ, കെ.വി ബാലകൃഷ്ണ‌ൻ, പൊന്ന്യം ചന്ദ്രൻ, രാജേന്ദ്രൻ നാറാത്ത്, ശശികുമാർ പട്ടാന്നൂർ,മിനിരാധൻ, രാധാകൃഷ്ണ‌ൻ പട്ടാന്നൂർ, പുഷ്‌പജൻ പാപ്പിനിശേരി, ഒ.മോഹനൻ, രാധാകൃഷ്ണൻ മാണിക്കോത്ത്, വത്സൻ കൊളച്ചേരി, വി.വി ശ്രീനിവാസൻ, ജിജു ഒറപ്പടി, എം.ആർ പയ്യട്ടം, സാവിത്രി ധർമ്മശാല, എ.അശോകൻ തുടങ്ങിയവർ പങ്കെടുക്കും.

Previous Post Next Post