തിരുവനന്തപുരം :- സംസ്ഥാനത്തെ പോലീസ് സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനുകൾ ദത്തെടുത്തു. പത്ത് വർഷത്തിലധികം സർവീസുള്ള, ജില്ലാ പോലീസ് മേധാവിയായോ അതിന് മുകളിലുള്ള റാങ്കിലോ പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ ഓരോ പോലീസ് സ്റ്റേഷനുകൾ വീതം ദത്തെടുത്തത്. സംസ്ഥാന പോലീസ് മേധാവി റവഡ ചന്ദ്രശേഖർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് ദത്തെടുക്കൽ. പ്രധാനമന്ത്രിയുടെ വികസിത് ഭാരത് - 2047 ന്റെ ഭാഗമായി മാതൃകാ പോലീസ് സ്റ്റേഷനുകൾ വാർത്തെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
'മൈ പോലീസ് സ്റ്റേഷൻ പ്രോജക്ട്' എന്ന ഈ പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസറായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി.വിജയനെ നിയോഗിച്ചിട്ടുണ്ട്. ദത്തെടുത്ത സ്റ്റേഷനുകളിലെ പുരോഗതി ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണം. പദ്ധതിയുടെ പുരോഗതി വിലയിരുത്തി ആവശ്യപ്പെടുന്ന സമയത്ത് കൃത്യമായ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ദത്തെടുക്കുന്ന പൊലീസ് സ്റ്റേഷനുകളിൽ ക്രമസമാധാന പാലനവും മറ്റ് സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം നൽകിയ ശുപാർശകളിൽ അഞ്ച് ശതമാനമെങ്കിലും നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
DGP റാങ്കിലുള്ള യോഗേഷ് ഗുപ്‌ത IPS തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂർ പോലീസ് സ്റ്റേഷനും മനോജ് എബ്രഹാം IPS വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനും ദത്തെടുത്തു. DGP എസ്.സുരേഷ് കിളിമാനൂർ പോലീസ് സ്റ്റേഷനും DGP എസ്.ശ്രീജിത്ത് തുമ്പപൊലീസ് സ്റ്റേഷനും ദത്തെടുത്തിട്ടുണ്ട്. ADGP മാരായ എം.ആർ അജിത് കുമാർ വർക്കല പോലീസ് സ്റ്റേഷനും വിജയ് എസ്. സാഖറെ കളമശ്ശേരി പോലീസ് സ്റ്റേഷനും ബൽറാം കുമാർ ഉപാധ്യായ കഴക്കൂട്ടം പോലീസ് സ്റ്റേഷനും ജി.ലക്ഷ്മൺ കരമന പോലീസ് സ്റ്റേഷനും പി.വിജയൻ പേരൂർക്കട പോലീസ് സ്റ്റേഷനും ദത്തെടുത്തു.
ഉദ്യോഗസ്ഥരും ദത്തെടുത്ത സ്റ്റേഷനും
എഡിജിപി അശോക് യാദവ് - പയ്യന്നൂർ
എഡിജിപി ദിനേന്ദ്ര കശ്യപ് - വളപട്ടണം
എഡിജിപി തുമ്മല വിക്രം - മംഗലാപുരം
എഡിജിപി എച്ച്.വെങ്കിടേഷ് - മ്യൂസിയം
എഡിജിപി ഗോപേഷ് അഗർവാൾ - കുന്നംകുളം
എഡിജിപി തരുൺ കുമാർ - ഫറോക്ക്
എഡിജിപി സന്തോഷ് വർമ്മ - കുണ്ടറ
IG റാങ്കിലുള്ള ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനും
ജി.സ്‌പർജൻ കുമാർ - മണ്ണന്തല
ഹർഷിത അട്ടല്ലൂരി - മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം
നാഗരാജു ചകിലം - ശ്രീകാര്യം
സിദ്ധാർത്ഥ് ശഷ്‌നി - തൃപ്പൂണിത്തുറ
അനൂപ് കുരുവിള ജോൺ - പുനലൂർ
പി.പ്രകാശ് - ആറ്റിങ്ങൽ
കെ.സേതുരാമൻ - ടൗൺ വെസ്റ്റ്
നീരജ് കുമാർ ഗുപ്‌ത - താമരശ്ശേരി
എ.അക്ബർ - കടവന്ത്ര
കോരി സഞ്ജയ് കുമാർ ഗുരുദിൻ - കേളകം
കാളിരാജ് മഹേഷ് കുമാർ - ഫോർട്ട് കൊച്ചി
ദേബേഷ് കുമാർ ബെഹ്റ - കണ്ണപുരം
ഉമ ബെഹ്റ - മട്ടന്നൂർ
രാജ്പാൽ മീണ - നല്ലളം
ജയനാഥ്.ജെ - കഠിനംകുളം
പുട്ട വിമലാദിത്യ - നടക്കാവ്
എസ്.അജിത ബീഗം - മലയിൻകീഴ്
ആർ.നിശാന്തിനി - പൂന്തുറ
എസ്.സതീഷ് ബിനോ - വിളപ്പിൽശാല
രാഹുൽ ആർ. നായർ - പയ്യോളി
എസ്.ശ്യാംസുന്ദർ - കാട്ടാക്കട
DIG റാങ്കിലുള്ള ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനും
ഡോ. എ.ശ്രീനിവാസ് - ശാസ്‌താംകോട്ട പൊലീസ് സ്റ്റേഷൻ
തോംസൺ ജോസ് - ഇരിങ്ങാലക്കുട
മഞ്ജുനാഥ് എച്ച് - ഹേമാംബിക നഗർ
യതീഷ് ചന്ദ്ര - പറവൂർ നോർത്ത്
ഹരി ശങ്കർ - വഞ്ചിയൂർ
പ്രതീഷ് കുമാർ - ചാവക്കാട്
നാരായണൻ.ടി - മാന്നാർ-
ശിവവിക്രം.ജി - കൊടകര
ഡോ. അരുൾ ആർ.ബി. കൃഷ്‌ണ - ഫോർട്ട് പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം
ജെ.ഹിമേന്ദ്രനാഥ് - പാരിപ്പള്ളി
SP റാങ്കിലുള്ള ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനും
യദേവ്.ജി - കിളികൊല്ലൂർ
കറുപ്പസ്വാമി.ആർ - നാദാപുരം
മെറിൻ ജോസഫ് - റാന്നി
കിരൺ നാരായണൻ - പൂജപ്പുര
ജി.പൂങ്കുഴലി - വിഴിഞ്ഞം
ആദിത്യ.ആർ - തൃശ്ശൂർ വെസ്റ്റ്
ചൈത്ര തെരേസ ജോൺ - താനൂർ
ഇളങ്കോ ആർ. - കണ്ണൂർ സിറ്റി
നവനീത് ശർമ്മ ഐ.പി.എസ് - വിയ്യൂർ
സുജിത് ദാസ്.എസ് - കോട്ടയം ഈസ്റ്റ്
