BJP കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീനദയാൽ ജി അനുസ്മരണവും ലഫ്റ്റനന്റ് ശ്രീഹരിക്ക് അനുമോദനവും നടന്നു

​ചേലേരി ഈശാനമംഗലത്ത് സ്ഥിതി ചെയ്യുന്ന ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ വെച്ച്, ഭാരതീയ ജനസംഘം സ്ഥാപകനായ പണ്ഡിറ്റ്‌ ദീനദയാൽ ജിയുടെ ജന്മദിനത്തിൽ അനുസ്മരണ ഭാഷണവും പുഷ്പാർച്ചനയും നടന്നു.

​അതോടൊപ്പം തന്നെ കരസേനയിൽ ലഫ്റ്റനന്റായി നിയമനം ലഭിച്ച ശ്രീഹരിയെ അനുമോദിക്കുകയും ചെയ്തു. പരിപാടി ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ബേബി സുനാഗർ ഉദ്ഘാടനം ചെയ്യുകയും ശ്രീഹരിക്ക് മൊമെന്റോ സമ്മാനിക്കുകയും ചെയ്തു.

​പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം കെ.പി. ചന്ദ്രഭാനു, വാർഡ് മെമ്പർ ഗീത വി.വി., പി. സജീവൻ മാസ്റ്റർ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിജേഷ്, ദേവരാജൻ പി.വി., ശരത് എന്നിവർ ശ്രീഹരിയെ അനുമോദിച്ച് സംസാരിച്ചു. പി.വി. വേണുഗോപാൽ സ്വാഗതവും ടി. പ്രതീൻ നന്ദിയും പറഞ്ഞു. ഈശാനമംഗലം സ്വദേശികളായ രജിത പി., ദേവരാജൻ പി.വി. ദമ്പതികളുടെ മകനാണ് ശ്രീഹരി.

Previous Post Next Post