ധർമ്മശാല: -തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ധർമ്മശാല മേച്ചിറാകത്ത് ഗാർഡന് സമീപം വെള്ളുക്കീൽ ജാനകി (85) ആണ് മരിച്ചത്. പരേതരായ വെള്ളുക്കീൽ കേളൻ - പോള ചീയ്യേയി ദമ്പതികളുടെ മകളാണ്. അവിവാഹിതയായ ജാനകി തറവാട്ട് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
കഴിഞ്ഞ സെപ്റ്റംബർ 6-ന് വൈകുന്നേരം മൂന്നരയോടെ വീട്ടു വളപ്പിലെ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേൽക്കുകയായിരുന്നു. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
സഹോദരങ്ങൾ: ശാന്ത പയ്യന്നൂർ (റിട്ട. കണ്ണൂർ ജില്ല നഴ്സിംഗ് ഓഫീസർ), ശ്രീനിവാസൻ (ബക്കളം), രാമചന്ദ്രൻ (തളിയിൽ), രാമദാസൻ (കണ്ണപ്പിലാവ്), വനജ (താവം), വസന്ത (പുതിയതെരു - റിട്ട. ചൊവ്വ കോ-ഓപ്പ് ബാങ്ക്), വത്സല (വെങ്ങര), പരേതരായ ദേവകി ടീച്ചർ (മാങ്ങാട്), ചന്ദ്രി (പാപ്പിനിശ്ശേരി).
സംസ്കാരം: ഇന്ന് (ചൊവ്വാഴ്ച - 15/09/2026) പകൽ 12 മണിക്ക് പുന്നക്കുളങ്ങര കുറുക്കൻചാൽ ശ്മശാനത്തിൽ നടക്കും.
