മയ്യിൽ മേച്ചേരിയിൽ ആഫ്രിക്കൻ ഒച്ച് നിയന്ത്രണ ക്യാമ്പയിന് തുടക്കമായി ; താറാവ് വിതരണവും നടത്തി


മയ്യിൽ :- കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സഹകരിച്ച് 15-ാം വാർഡ് മേച്ചേരിയിൽ ആഫ്രിക്കൻ ഒച്ചിന്റെ നിയന്ത്രണത്തിനായുള്ള ക്യാമ്പയിന് തുടക്കമായി. ഇതിന്റെ ഭാഗമായി ക്ലാസുകൾ സംഘടിപ്പിക്കുകയും ഭക്ഷ്യക്കെണി ഉപയോഗിച്ച് ആഫ്രിക്കൻ ഒച്ചിനെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ വിശദീകരിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ ഒച്ചിനെ നിയന്ത്രിക്കാനായി ഒരു കുടുംബത്തിന് 2 എണ്ണം വീതം 25 കുടുംബങ്ങൾക്ക് 50 താറാവുകളെ വിതരണം ചെയ്തു. 

മയ്യിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സി വിനോദ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മയ്യിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജിനി എൻ.വി അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മഞ്ജു കെ.പി ക്ലാസെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി ശ്രീജ, മയ്യിൽ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ഷാജി.കെ, വാർഡ് മെമ്പർ എ.ഇ പ്രജുൽ, മയ്യിൽ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് അഖിൽ, ബിജോയ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ഡോ. മീര മഞ്ജുഷ സ്വാഗതം പറഞ്ഞു. 










Previous Post Next Post