നിവേദിത ബാലഗോകുലം ഈശാനമംഗലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ


ചേലേരി :- നിവേദിത ബാലഗോകുലം ഈശാനമംഗലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. യുവ സംവിധായകൻ ജിതിൻ സുരേഷ് ഉദ്ഘാടനം ചെയ്യും.

കൊളച്ചേരിപ്പറമ്പിൽ നിന്നും ആരംഭിക്കുന്ന യാത്ര ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വഴി ചേലേരിമുക്കിലെത്തി, തിരിച്ച് ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം പരിസരത്ത് ശോഭായാത്ര സമാപിക്കും.

Previous Post Next Post