മയ്യിൽ :- എഞ്ചിനീയേഴ്സ് ദിനത്തിന്റെ ഭാഗമായി പഴയകാല എൻജിനീയർമാരിൽ പ്രമുഖനായ ഇ.കെ നാരായണൻ നമ്പ്യാരെ മയ്യിൽ എയ്സ് ബിൽഡേഴ്സിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. എഞ്ചിനീയർമാർ സമൂഹത്തിന്റെ പുരോഗതിക്കും രാജ്യത്തിന്റെ വികസനത്തിനും അനിവാര്യരാണ്. അവരുടെ കണ്ടുപിടിത്തങ്ങളും സാങ്കേതിക വിദ്യയും മനുഷ്യജീവിതം മെച്ചപ്പെടുത്താൻ വലിയ പങ്ക് വഹിക്കുന്നു എന്ന സന്ദേശത്തോടെ ഇ കെ നാരായണൻ നമ്പ്യാരുടെ വീട്ടിൽ വച്ച് നടന്ന പരിപാടി ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.
അനുമോദനം നൽകി. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എ.ഇ പ്രജുൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാധ്യമ പ്രവർത്തകൻ സജീവ് അരിയേരി, മയ്യിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് സി.കെ പ്രേമരാജൻ, ടാപ്കോ പ്രസിഡൻ്റ് ഉത്തമൻ വേലിക്കാത്ത്, പിസിസി ട്രഷറർ പ്രമോദ് ചേനിച്ചേരി, മയ്യിൽ യൂണിറ്റ് കെ എസ് എസ് പി സെക്രട്ടറി പി.കെ പ്രഭാകരൻ, ഇ.കെ മധു, ഇ.കെ നാരായണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു ബാബു പണ്ണേരി സ്വാഗതവും പി.നിഖിൽ നന്ദിയും പറഞ്ഞു.

