വൈദ്യുതി മുടക്കം ; മയ്യിൽ ടൗണിൽ വ്യാപാരി വ്യവസായി സമിതിയുടെ പന്തംകൊളുത്തി പ്രകടനം നടത്തി

 

മയ്യിൽ :- വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ കമ്മിറ്റി മയ്യിൽ ടൗണിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.മനോഹരൻ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് ഹാസൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.വി ശശിധരൻ, ഏരിയ ജോയിന്റ് സെക്രട്ടറി പി.എം ഗിരീശൻ, ഇബ്രാഹിംകുട്ടി കണ്ണാടിപ്പറമ്പ്, മയ്യിൽ യൂണിറ്റ് പ്രസിഡന്റ് ബാബു പണ്ണേരി എന്നിവർ സംസാരിച്ചു.

Previous Post Next Post