ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 'മാനവരൊന്ന്' സാംസ്കാരിക പ്രഭാഷണം നടത്തി. എം പി ദാമോദരൻ നമ്പ്യാർ അനുസ്മരണം, ചേലോണം '26- ഓണാഘോഷ പരിപാടികളിലെ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം എന്നീ പരിപാടികൾ നടന്നു. പ്രശസ്ത മാധ്യമപ്രവർത്തകൻ ശ്രീ രാധാകൃഷ്ണൻ പട്ടാന്നൂർ സാംസ്കാരിക പ്രഭാഷണം നടത്തി.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.അനിൽ കുമാർ, എം.പി ദാമോദർ നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി. രക്ഷാധികാരി ഒ.വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.കെ ദീപ ആശംസാ പ്രഭാഷണം നടത്തി. തുടർന്ന് വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. വായനശാല പ്രസിഡന്റ് പി.വിനോദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.രതീശൻ, സജിത്ത്.കെ പാട്ടയം, എം.കെ ചന്ദ്രൻ, പി.പി പ്രസന്ന, പി.കെ ഷനോജ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എം.കെ മനേഷ് സ്വാഗതവും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം ഇ.പി ലിജേഷ് നന്ദിയും പറഞ്ഞു.
