വിജയം നേടിയ വിദ്യാർത്ഥികൾക്ക് മയ്യിൽ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ആദരം; 'നക്ഷത്ര സംഗമം' സംഘടിപ്പിച്ചു


 

മയ്യിൽ:-ITM കോളേജിൽ ചരിത്രവിജയം നേടിയ വിദ്യാർത്ഥികളെയും മറ്റ് വിവിധങ്ങളായ കോളേജിൽ നിന്ന് വിജയിച്ച മയ്യിൽ പഞ്ചായത്തിലെ വിദ്യാർത്ഥികളെയും അനുമോദിക്കുന്നതിനായി  മുസ്ലിംലീഗ് മയ്യിൽ പഞ്ചായത്ത്  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നക്ഷത്ര സംഗമം സംഘടിപ്പിച്ചു.

 പരിപാടിക്ക് തളിപ്പറമ്പ് നിയോജകമണ്ഡലം ട്രഷറർ ഹസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വക്കറ്റ് കരീം ചേലേരി ഉദ്ഘാടനം നടത്തി. തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ  മുഖ്യപ്രഭാഷണം നടത്തി 

 യൂത്ത് ലീഗ് ജില്ലാ നേതാക്കളായ ഷിനാജ് നാറാത്ത്, ഷജീർ ഇഖ്ബാൽ,ഷബീർ എടയന്നൂർ, ഷംസീർ മയ്യിൽ എന്നിവരും മുസ്ലിംലീഗ് മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞഹമ്മദ് കുട്ടി,യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷുക്കൂർ മാസ്റ്റർ msf ജില്ലാ വൈസ് പ്രസിഡന്റ്‌ സിറാജ് കണ്ടക്കൈ തുടങ്ങിയവരും ആശംസാഭാഷണം നടത്തി.

തുടർന്ന് വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്തു പരിപാടിയിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ് വനിതാ ലീഗ്, msf നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ജുബൈർ മാസ്റ്റർ സ്വാഗതവും സഫ്വാൻ കടൂർ നന്ദിയും പറഞ്ഞു

Previous Post Next Post