കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്‌ പ്രൊജക്റ്റ്‌ ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്‌ പ്രൊജക്റ്റ്‌ ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത്‌ സാംസ്‌കാരിക നിലയത്തിൽ ചേർന്നു. ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.വി പങ്കജാക്ഷൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സൗമിനി ടീച്ചർ പ്രൊജക്റ്റ്‌ ബീക്കൺ ടൗൺ ആശയം അവതരിപ്പിച്ചു. 

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള, HC സുനിൽ കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി, യുവജന സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, VEO പി.കെ ശ്രീജിത്ത് സ്വാഗതവും HI നിത്യരശ്മി നന്ദിയും പറഞ്ഞു. ആദ്യ ഘട്ടത്തിൽ ചട്ടുകപ്പാറ മുതൽ വെള്ളുവയൽ വരെയുള്ള ടൗൺ ആണ് ബീക്കൺ ടൗൺ ആയി തിരഞ്ഞെടുത്തിരിക്കുന്നത്.





Previous Post Next Post