പ്രൊജക്റ്റ്‌ ബീക്കൺ ടൗൺ പദ്ധതിക്ക് മയ്യിൽ പഞ്ചായത്തിൽ തുടക്കമായി


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിലെ പട്ടണത്തെ വൃത്തിയുള്ളതും സൗന്ദര്യമുള്ളതുമാക്കി മാറ്റുന്നതിനായി ജില്ല ഭരണകൂടത്തിന്റെ പദ്ധതിയായ 'പ്രൊജക്റ്റ്‌ ബീക്കൺ ടൗൺ പദ്ധതി മയ്യിൽ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി ശ്രീജിനി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി ഷാജി പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എ.ദിവാകരൻ സംസാരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട നടത്തുന്ന ബേസ് ലൈൻ സർവ്വേയുടെ വിശദീകരണം ഇരിക്കൂർ ബ്ലോക്ക് ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അനിഷ അവതരിപ്പിച്ചു. സർവ്വേ നടത്തുന്നതിനായി മയ്യിൽ IMNS GHSS ലെ 19 NSS വോളന്റിയർമാർ, ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ സ്വാഗതവും മയ്യിൽ പഞ്ചായത്ത് VEO ശ്രീജിത്ത്‌ നന്ദിയും പറഞ്ഞു.

Previous Post Next Post