എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു


കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2016 - 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സപ്തംബർ 14 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

കൊളച്ചേരി കൃഷിഭവൻ പരിധിയിൽ കുറഞ്ഞത് 10 സെന്റ് സ്ഥലത്തെ പച്ചക്കറി കൃഷി ചെയ്യാൻ താല്പര്യമുള്ള 5 അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 500 പച്ചക്കറിതൈകൾ, ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം, സ്യൂഡോമാണാസ്, വേപ്പധിഷ്ഠിത കീടനാശിനി എന്നിവ ലഭിക്കും. അപേക്ഷിക്കുന്ന ഗ്രൂപ്പുകൾ 80 രൂപ ഗുണഭോക്തൃ വിഹിതം അടക്കേണ്ടതാണ് അപേക്ഷയോടൊപ്പം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ഗ്രൂപ്പ് യോഗം ചേർന്നതിന്റെ മിനുട്സ് കോപ്പി, പാടച്ചീട്ട് / സമ്മതപത്രം എന്നിവ സമർപ്പിക്കേണ്ടതാണ്. 

Previous Post Next Post