സ്ത്രീധനത്തിൻ്റെ പേരിൽ ആക്രമിച്ചതായി പരാതി ; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്


ആലപ്പുഴ :- ആലപ്പുഴ തൃക്കുന്നപ്പുഴയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി. ആലപ്പുഴ സ്വദേശിനി രഹ്നയുടെ പരാതിയിൽ ഭർത്താവ് നിധിനും കുടുംബാംഗങ്ങൾക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. വഴക്കിനിടെ രഹ്നയെ ഭർത്താവ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിൻ്റെ ദൃശ്യങ്ങളടക്കം തെളിവുകളോടെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.


Previous Post Next Post