കോഴിക്കോട് :- സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അനുജൻ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കുറവങ്ങാടാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. തർക്കത്തിനിടയിൽ ജ്യേഷ്ഠന്റെ നെഞ്ചിൽ യുവാവ് കത്രിക കുത്തിയിറക്കുകയായിരുന്നു. കുറുവങ്ങാട് സ്വദേശി അഫ്സീറി (39) നാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തർക്കത്തിനിടെ സഹോദരൻ, അഫ്സീറിന്റെ നെഞ്ചിലേക്ക് കത്രിക കുത്തിയിറക്കുകയായിരുന്നു. നെഞ്ചിൽ കത്രിക തറച്ച നിലയിൽ അഫ്സീറിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
