നാറാത്ത് :- കോൺഗ്രസ് എസ്.നേതാക്കളായ സി.കെ.സി നമ്പ്യാർ, കെ.പി കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണം നാളെ സെപ്റ്റംബർ 12 ശനിയാഴ്ച നടക്കും.
വൈകുന്നേരം 5 മണിക്ക് നാറാത്ത് ബസാറിൽ നടക്കുന്ന പരിപാടി മുൻ മന്ത്രിയും കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമായ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കെ.വി സുമേഷ് MLA അനുസ്മരണ പ്രഭാഷണം നടത്തും. സ്മാരക സമിതി ചെയർമാൻ പി.പി സോമൻ അധ്യക്ഷത വഹിക്കും.
