ചേലേരി:ചേലേരി റിഫാഈ നഗർ ജുമാ മസ്ജിദിൽ ശൈഖ് റിഫാഈ ആണ്ട് നേർച്ചയ്ക്ക് സമുചിതമായ തുടക്കമായി. സയ്യിദ് മുത്തുക്കോയ തങ്ങൾ മാലോട്ട് പള്ളി അങ്കണത്തിൽ പതാക ഉയർത്തിക്കൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
ചേലേരി റിഫാഈ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുറഹ്മാൻ ഫാളിൽ മിസ്ബാഹി വെളുത്തപൊയിൽ ചടങ്ങിന് നേതൃത്വം നൽകി. പരിപാടിയിൽ മുസ്തഫ സഖാഫി, എ.പി. ശംസുദ്ദീൻ ഹിഷാമി, ഫാറൂഖ് മുസ്‌ലിയാർ മാണിയൂർ, കെ.വി. അനസ്, രിഫാഈ റാത്തീബ് കോർഡിനേറ്റർ യു.കെ. അഷ്റഫ് ദാലിൽ എന്നിവർ സംബന്ധിച്ചു.
