സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ ഭക്ഷ്യസാധനങ്ങൾക്ക് അമിതനിരക്ക് ; പരിശോധനയ്ക്കൊരുങ്ങി സർക്കാർ


തിരുവനന്തപുരം :- സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ ഭക്ഷ്യസാധനങ്ങൾക്ക് അമിതനിരക്ക് ഈടാക്കുന്നതു സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ, മൾട്ടിപ്ലക്സ് അടക്കമുള്ള തിയറ്ററുകളിലെ കഫെറ്റീരിയകളിൽ അമിത വില ഈടാക്കുന്നതിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ സർക്കാരിനുള്ള പരിമിതികൾ മറികടക്കാനുള്ള വഴികൾ തേടുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 

തിയേറ്ററുകളിലെ കഫെറ്റീരിയകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോയെന്നു പരിശോധിക്കും. പുറത്തുനിന്നുള്ള കുപ്പിവെള്ളം തിയറ്ററുകളിൽ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നു മന്ത്രി പറഞ്ഞു. തിയറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിത വിലയ്ക്കെതിരെ തിരുവനന്തപുരം മേയർ വി.വി രാജേഷ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

Previous Post Next Post