പ്രളയ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ ഓഫ് റോഡ് വാഹനത്തിന് 50,000 രൂപ പിഴ ; ഹൈക്കോടതി ഉത്തരവ് നടപ്പാക്കി MVD


പത്തനംതിട്ട :- പ്രളയ ദുരിതാശ്വാസത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പെറ്റി അടിച്ച വിവാദത്തിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കി മോട്ടോർ വാഹന വകുപ്പ്. ഓഫ് റോഡ് വാഹന ഉടമയ്ക്ക് നിയമലംഘനങ്ങളെല്ലാം ചേർത്ത് പിഴ നോട്ടീസ് നൽകി. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി. 50,000 രൂപയാണ് പിഴ. പത്തനംതിട്ട ഉള്ളന്നൂർ സ്വദേശിക്കാണ് പിഴയിട്ടത്.

അനധികൃത ലൈറ്റിന് 5000 രൂപയാണ് മുൻപ് പിഴ ചുമത്തിയിരുന്നത്. കോടതി നിർദേശപ്രകാരം അനധികൃത ടയറുകൾ ഉൾപ്പെടെ എല്ലാം ചേർത്ത് കൂടുതൽ പിഴ ചുമത്തുകയാണ് ചെയ്‌തത്‌. പ്രളയത്തിൽ പങ്കെടുത്ത വാഹനത്തിന് പെറ്റിയടിച്ചെന്ന പേരിൽ രണ്ടു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി ഉദ്യോഗസ്ഥ നടപടി ശരിവെച്ച് കൂടുതൽ പിഴ ഈടാക്കാൻ നിർദേശം നൽകുകയായിരുന്നു.

Previous Post Next Post