ശ്രീകൃഷ്ണ ജയന്തി ; ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നാളെ അഞ്ഞൂറിലേറെ ശോഭായാത്രകൾ നടക്കും


കണ്ണൂർ :- ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 4 ന്  ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി  ജില്ലയിൽ ശ്രീകൃഷ്ണ ജയന്തിദിനമായ നാളെ അഞ്ഞൂറിലേറെ ശോഭായാത്രകൾ നടക്കും. കണ്ണൂരിൽ വൈകുന്നേരം 4 മണിക്ക് വിളക്കും തറയിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര കാഞ്ചി കാമാക്ഷി അമ്മൻ കോവിലിൽ സമാപിക്കും.  ശോഭായാത്രയിൽ പൗരാണിക വേഷങ്ങൾ അടങ്ങിയ നിശ്ചലദൃശ്യങ്ങൾ, ഗോപികാനൃത്തം, ഭജന,  വാദ്യമേളങ്ങൾ എന്നിവയുമുണ്ടാകും. രാത്രി 8 മണിക്ക് മുന്നെ പരിപാടികൾ അവസാനിക്കും. മായ വിട്ടുണരൂ, മാനവനായി വളരൂ സന്ദേശമുയർത്തി ആണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടക്കുന്നത്. 

കലാകായിക വൈജ്ഞാനിക മത്സരങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ, ബോധവത്ക്കരണ ക്ലാസുകൾ, ഗോപൂജ, ഭജന സന്ധ്യ, ഉറിയടി, ഗ്രാമോത്സവം തുടങ്ങി വിവിധ പരിപാടികൾ ബാലഗോകുലം സംഘടിപ്പിക്കുന്നുണ്ട്. ബാലഗോകുലം സംസ്ഥാന സമിതി അംഗം പി.വി ഭാർഗവൻ, ജില്ലാ പ്രസിഡണ്ട് പി.സി ദിനേശൻ, താലൂക്ക് പ്രസിഡണ്ട് എ.കെ സുനിൽ,ടൗൺ ആഘോഷകമ്മിറ്റി സെക്രട്ടറി ടി.സുകേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post Next Post